സ്വരാജ് ട്രോഫി 2024-2025
2024–2025 സ്വരാജ് ട്രോഫി വിലയിരുത്തലിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ജില്ലാതലത്തിൽ ഒന്നാം റാങ്ക് നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾ, വികസന പദ്ധതികളുടെ കാര്യക്ഷമമായ നടപ്പാക്കൽ, സുതാര്യ ഭരണസംവിധാനം, പൊതുജന പങ്കാളിത്തം, ശുചിത്വ-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയിലെ മികവാണ് പഞ്ചായത്തിന് ഈ അംഗീകാരം നേടിക്കൊടുത്തത്.