അങ്കണവാടികള്‍
സമഗ്ര ശിശുവികസന സേവന പദ്ധതി (ICDS)
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഡാഷ്ബോർഡ്
കേന്ദ്ര സർക്കാർ 1975-ൽ ആരംഭിച്ച ഒരു സമഗ്ര ക്ഷേമപദ്ധതിയാണ്. 0-6 വയസ് വരെപ്പുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പെൺകുട്ടികൾ എന്നിവരുടെ ആരോഗ്യം, പോഷണം, സമഗ്ര വികസനം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ ഈ പദ്ധതി വനിതാ ശിശു വികസന വകുപ്പ് മുഖേന അങ്കണവാടികളിലൂടെ നടപ്പിലാക്കുന്നു.
ഗുണഭോക്താക്കൾ
- ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
- ഗർഭിണികൾ
- മുലയൂട്ടുന്ന അമ്മമാർ
- കൗമാരക്കാരായ പെൺകുട്ടികൾ
ലക്ഷ്യങ്ങൾ
- 0-6 വയസ്സുള്ള കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക, ബൗദ്ധിക വികസനം ഉറപ്പാക്കുക.
- കുട്ടികളിലെ പോഷകാഹാരക്കുറവും രോഗങ്ങളും കുറയ്ക്കുക.
- ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യനില മെച്ചപ്പെടുത്തുക.
- കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിന് തയ്യാറാക്കുക.
- മാതാപിതാക്കൾക്ക് ആരോഗ്യ, പോഷണം, ശിശുപരിപാലനം എന്നിവയിൽ ബോധവൽക്കരണം നൽകുക.
ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ വിവരങ്ങൾ
| ക്രമ നമ്പർ | വാർഡ് | അംഗൻവാടി നമ്പർ | സ്ഥലം | വർക്കറുടെ പേര് |
|---|---|---|---|---|
| 1 | ഈട്ടിത്തോപ്പ് | 68 | ഞാറക്കവല | ഓമന കെ ജി |
| 2 | ഈട്ടിത്തോപ്പ് | 69 | തേക്കുംകാനം | രജനി കെ കെ |
| 3 | ഈട്ടിത്തോപ്പ് | 70 | ഈട്ടിത്തോപ്പ് | ഓമന ഭാസ്കരന്‍ |
| 4 | പള്ളിക്കാനം | 71 | ഈട്ടിത്തോപ്പ് സിറ്റി | മേഴ്സി സ്കറിയ |
| 5 | ഇരട്ടയാർ നോർത്ത് | 72 | ഗാന്ധി നഗർ | ആലീസ് ഇ വി |
| 6 | ചെമ്പകപ്പാറ | 73 | കൊച്ചുകാമാക്ഷി | പ്രിന്‍സി ജോർജ് |
| 7 | പള്ളിക്കാനം | 74 | ചെമ്പകപ്പാറ | റോസമ്മ എം വി |
| 8 | ഇരട്ടയാർ നോർത്ത് | 75 | പളളിക്കാനം | ചിഞ്ചുമോള്‍ എം സി |
| 9 | ഇരട്ടയാർ നോർത്ത് | 76 | മാക്കല്‍പ്പടി | ശോഭന പിആർ |
| 10 | ഇടിഞ്ഞമല | 77 | അടയാളക്കല്ല് | ബിന്ദു എം ആർ |
| 11 | ഇടിഞ്ഞമല | 78 | ഇടിഞ്ഞമല | സതീദേവീ എം സി |
| 12 | ഇടിഞ്ഞമല | 79 | അമ്പാടിപ്പടി | ഡാലിയാ വി ജോർജ്ജ് |
| 13 | ശാന്തിഗ്രാം | 80 | ശാന്തിഗ്രാം | നിർമ്മല പി ബി |
| 14 | ശാന്തിഗ്രാം സൌത്ത് | 81 | നാലുസെന്‍റ് കോളനി | ലിസി തോമസ് |
| 15 | നാലുമുക്ക് | 82 | നാലുമുക്ക് | കൃപമോള്‍ കെ കെ |
| 16 | നാലുമുക്ക് | 83 | നെല്ലിപ്പാറ | ചിന്നു സജീവ് |
| 17 | വാഴവര | 84 | വാഴവര S T കോളനി | സുജ മണി |
| 18 | വാഴവര | 85 | പരപ്പനങ്ങാടി | മോളി മാത്യു |
| 19 | തുളസിപ്പാറ | 86 | വാഴവര ചെമ്പകപ്പാറ | ഏലിയാമ്മ ചാക്കോ |
| 20 | തുളസിപ്പാറ | 87 | കുരിശുമല | ഷേർളി ഉലഹന്നാന്‍ |
| 21 | നാലുമുക്ക് | 88 | നാങ്കുതൊട്ടി | ജ്ഞാനമ്മ റ്റി എന്‍ |
| 22 | തുളസിപ്പാറ | 89 | തുളസിപ്പാറ | ഷിബി സി കെ |
| 23 | തുളസിപ്പാറ | 90 | ടണല്‍സൈറ്റ് | രോഹിണിക്കുട്ടി സി സി |
| 24 | ഇരട്ടയാർ സൌത്ത് | 91 | പറയന്‍കവല | സുമിമോള്‍ |
| 25 | ഉപ്പുകണ്ടം | 92 | ഉപ്പുകണ്ടം | മേരിക്കുട്ടി സൈമണ്‍ |
| 26 | ഉപ്പുകണ്ടം | 93 | ചക്കക്കാനം | ആന്സിമോള് ജോണ്‍ |
| 27 | എഴുകുംവയല്‍ | 94 | അഞ്ചുമുക്ക് | എല്‍സി ചാക്കോ |
| 28 | എഴുകുംവയല്‍ | 95 | എഴുകുംവയല്‍ | ബെറ്റ്സി അഗസ്റ്റിന്‍ |
| 29 | കാറ്റാടിക്കവല | 96 | തോവാളമെട്ട് | സുമിമോള്‍ കെ കെ |
| 30 | കാറ്റാടിക്കവല | 97 | കാറ്റാടിക്കവല | ഹരിപ്രിയ എം നായർ |
| 31 | കാറ്റാടിക്കവല | 98 | ഉറുമ്പോലിപ്പടി | മോളി കെ എ |
| 32 | ഇരട്ടയാർ നോർത്ത് | 99 | ഇരട്ടയാർ നോർത്ത് | അജിമോള്‍ എം ആർ |
| 33 | ഇരട്ടയാർ | 100 | ഇരട്ടയാർ | ശ്രീദേവി ജി എസ് |
| 34 | ശാന്തിഗ്രാം സൌത്ത് | 101 | പാറച്ചെരുവ് | അനിതാ ഭാസ്കരന്‍ |